ഷവോമി ഫോണുകള്‍ക്ക് വന്‍ ഓഫര്‍ പ്രഖ്യാപിച്ച് ഫാന്‍സെയില്‍. ഡിസംബര്‍ 20, ഉച്ച 12 മണിക്ക് ആരംഭിക്കുന്ന വില്‍പ്പന അടുത്ത ദിവസംവരെ നീണ്ടു നില്‍ക്കും. ഷവോമിയുടെ ഔദ്യോഗിക സൈറ്റായ Mi.com ല്‍ ആണ് വില്‍പ്പന. സ്മാര്‍ട്ട് ഫോണിന് പുറമേ, പവര്‍ ബാങ്കുകള്‍, ഫോണ്‍ അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവ ലഭിക്കും. ഒപ്പം ചില ഗാഡ്ജറ്റുകള്‍ 1 രൂപയ്ക്ക് ലഭിക്കുന്ന ഫ്ലാഷ് സെയിലും ഉണ്ട്.
നമ്പര്‍ വണ്‍ ഷവോമി ഫാന്‍ സെയില്‍ എന്ന വില്‍പ്പന മേളയില്‍ വിആര്‍ ഹെഡ്സെറ്റ്, ഫിറ്റ്നസ് ബാന്‍റ്, റൂട്ടര്‍ തുടങ്ങിയവയും വിലക്കുറവില്‍ ലഭിക്കും. ഇവയാണ് പ്രധാനമായും 1 രൂപ ഫ്ലാഷ് സെയിലിന് ലഭിക്കുക. ഒപ്പം പ്രത്യേക ഡിസ്ക്കൗണ്ട് കൂപ്പണുകളും ലഭിക്കും. രണ്ട് ദിവസവും ഉച്ചതിരിഞ്ഞ് 2 മണിക്കാണ് 1 രൂപ കച്ചവടം നടക്കുക എന്നാണ് ഷവോമി പറയുന്നത്.
ഷവോമി എംഐ മിക്സ് ടുവിന് 3000 രൂപയുടെ കുറവാണ് ഈ വില്‍പ്പനയിലുള്ളത്. എംഐ മാക്സ് 2വിന് 2,000 രൂപയുടെ കുറവ് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ്മീ 4ന് 1000 രൂപയുടെ വിലക്കുറിവ് പ്രഖ്യാപിച്ചിട്ടുണ്ട് ഷവോമി. ഷവോമി റെഡ്മീ നോട്ട് 4നും ഓഫര്‍ ഉണ്ടെങ്കിലും എത്രയാണെന്ന് വ്യക്തമാക്കിയിട്ടില്ല. എംഐ എ1 സ്പെഷ്യല്‍ എഡിഷനും വില്‍പ്പനയ്ക്ക് എത്തും.
