ഷവോമി ദീപവലിക്ക് വന്‍ ഓഫറുകള്‍ പ്രഖ്യാപിക്കുന്നു. പ്രധാനമായും ഒക്ടോബര്‍ 17നും 19നും ഇടയിലാണ് ഓഫറുകള്‍ ലഭിക്കുക, ഷവോമിയുടെ ഔദ്യോഗിക വെബ് സൈറ്റിലാണ് ഈ ഓഫറുകള്‍ ലഭിക്കുക. ഒരു രൂപയ്ക്ക് ഷവോമി ഫോണ്‍ നല്‍കുന്ന ഫ്ലാഷ്സെയില്‍ മുതല്‍ പ്രത്യേക വിലക്കുറവും ഷവോമി ഫോണുകള്‍ക്ക് ലഭിക്കും. ദീവാലി വിത്ത് മീ എന്നാണ് പ്രത്യേക ഓഫര്‍ പദ്ധതിയുടെ പേര്.

റെഡ്മീ ഫോണുകളുടെ ഓഫറുകള്‍

ഷവോമി റെഡ്മീ നോട്ട് 3 ഫോണിന് 500 രൂപ കിഴിവ് ലഭിക്കും - വില 9,499

ഷവോമി റെഡ്മീ 3എസ് പ്രൈം ഫോണിന് 500 രൂപ കിഴിവ് ലഭിക്കും - വില 8,499

ഷവോമി റെഡ്മീ 3എസിന് 500 രൂപ ഓഫര്‍ - വില 6,499 രൂപ

ഷവോമി റെഡ്മീ നോട്ട് 3ക്ക് 1000 രൂപ കിഴിവ് - വില 10,999 രൂപ


എംഐ5, ഐഐ മാക്സ് എന്നീ ഫോണുകളുടെ ഓഫര്‍ 

3,000 രൂപ കിഴിവോടെ ഷവോമി ഫ്ലാഗ്ഷിപ്പ് മോഡല്‍ എംഐ5 പൂജ്യം ശതമാനം ഇഎംഐഓടെ 19,999 രൂപയ്ക്ക് ലഭിക്കും

എംഐ മാക്സിന് 1000 രൂപ ഓഫറോടെ 13,999 രൂപയ്ക്ക് ലഭിക്കും.

ഇതിന് പുറമേ ഒരു രൂപയ്ക്ക് എംഐ ബ്ലുടൂത്ത് സ്പീക്കര്‍, 20,000 എംഎഎച്ച് പവര്‍ ബാങ്ക്, എംഐ ബാന്‍റ് എന്നിവ ലഭിക്കുന്ന ഫ്ലാഷ് സെയിലും ഷവോമി അവതരിപ്പിക്കുന്നുണ്ട്.