കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് എന്നാണ് പ്രദേശിക മാധ്യമമായ പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു

ബംഗലൂരു : ചാര്‍ജ്ജ് ചെയ്യാന്‍ വച്ച ഷവോമിയുടെ റെഡ്മീ 4എ ഫോണ്‍ പൊട്ടിത്തെറിച്ചു. കര്‍ണ്ണാടകയിലെ ഗദഗ് ജില്ലയിലാണ് ഈ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത് എന്നാണ് പ്രദേശിക മാധ്യമമായ പബ്ലിക് ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. വിരീഷ് ഹിരമേത് എന്ന യുവാവിന്റെ റെഡ്മി 4എ വിഭാഗത്തിലുള്ള ഫോണാണ് പൊട്ടിത്തെറിച്ചത്.

ചിത്രം- കടപ്പാട് പബ്ലിക് ടിവി

ചാര്‍ജ്ജ് ചെയ്യുവാനായി വീട്ടിലെ ഇല്ക്ട്രിക് പ്ലഗില്‍ കുത്തിവെച്ചിരിക്കുകയായിരുന്നു. സമീപത്തെ മേശയിലാണ് ഫോണ്‍ കിടന്നിരുന്നത്. ഇതിനിടയിലാണ് വലിയ ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിച്ചത്. ശബ്ദം കേട്ട് വീട്ടിലുള്ളവര്‍ ഒന്നടങ്കം ഞെട്ടി. അപ്പോഴേക്കും ഫോണ്‍ ഭാഗികമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല.