Asianet News MalayalamAsianet News Malayalam

യാഹൂ മെസഞ്ചർ ഓര്‍മയാകുന്നു

  • ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചർ സേവനങ്ങൾ അവസാനിപ്പിക്കും
yahoo ends messenger services

ലോകത്തെ ചാറ്റ് ചെയ്യാൻ പഠിപ്പിച്ച യാഹൂ മെസഞ്ചർ സേവനം അവസാനിപ്പിക്കുന്നു. ജൂലൈ പതിനേഴിന് യാഹൂ മെസഞ്ചർ സേവനങ്ങൾ അവസാനിപ്പിക്കുമെന്ന്  വൊറൈസൺ കമ്പനി അറിയിച്ചു. നീണ്ട ഇരുപത് വർഷത്തെ ഓർമ്മകൾ ബാക്കിയാക്കിയാണ്  യാഹൂ മെസഞ്ചർ എന്നന്നേക്കുമായി സൈൻ ഓഫ് ചെയ്യുന്നത്. ഫേസ്ബുക്കിന്റെയും വാട്സാപ്പിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മുമ്പിൽ പിടിച്ചു നിൽക്കാനാവാതെയാണ് യാഹൂ മെസഞ്ചർ കളം വിടുന്നത്.

1998ൽ യാഹൂ പേജർ എന്ന പേരിൽ രംഗത്തെത്തിയ മെസഞ്ചർ പെട്ടന്ന് തന്നെ ഇന്‍റർനെറ്റ് ലോകം കയ്യടക്കി. ചാറ്റ് റൂമുകളെയും ഇമോജികളെയും നെറ്റിസൺസിന് പരിചയപ്പെടുത്തിയ യാഹൂ മെസഞ്ചർ അന്ന് യുവാക്കളുടെ ഹരമായിരുന്നു.  ക്യാരക്ടർ ലിമിറ്റുകളെ അതിജീവിക്കാൻ കണ്ടെത്തിയ രസികൻ ചുരുക്കെഴുത്തുകളും യാഹൂവിലൂടെ ലോകം കണ്ടു.  ASL എന്ന മൂന്നക്ഷരം കൊണ്ട് പ്രായവും, ലിംഗവും, സ്ഥലവും ചോദിക്കാൻ പഠിപ്പിച്ച യാഹൂ യാത്ര പറയുന്നതോടെ ഒരു കാലഘട്ടം ഓർമ്മയാവുകയാണ്.

വിടപറയും മുൻപ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റ ഡൗൺലോട് ചെയ്യാൻ യാഹു സൗകര്യമൊരുക്കിയിട്ടുണ്ട്. യാഹുവിന് പകരം സ്ക്വിറിൽ എന്ന കമ്മ്യൂണിറ്റി ചാറ്റ് ആപ്പ് വികസിപ്പിക്കുകയാണ് ഉടമകളായ വെറൈസോൺ.  താൽപര്യമുള്ള യാഹൂ ഉപഭോക്താക്കൾക്ക് സ്ക്വിറിലിലേക്ക് മാറാനുള്ള  സൗകര്യവും വെറൈസോൺ ഒരുക്കുന്നുണ്ട്. 
 

Follow Us:
Download App:
  • android
  • ios