ഗൂഗിള്‍ ബ്രൗസറില്‍ നിന്ന് ഉപയോക്താക്കള്‍ക്ക് ഇനി ഓല, യൂബര്‍ ടാക്സികള്‍ ബുക്ക് ചെയ്യാം. മുന്‍പ് ഗൂഗിള്‍ മാപ്പില്‍ യൂബര്‍,ഓല ടാക്സികള്‍ ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. ഈ സംവിധാനമാണ് ഗൂഗിള്‍ തങ്ങളുടെ ബ്രൗസറിലേക്ക് വ്യാപിപ്പിച്ചിരിക്കുന്നത്. 

ഇതോടെ ഒരു ഉപയോക്താവ് ഏതെങ്കിലും സ്ഥലത്തേക്കുള്ള ടാക്സി തേടി ഗൂഗിളില്‍ ബ്രൗസ് ചെയ്താല്‍ ബ്രൗസറില്‍ നിന്നും പുറത്തുകടക്കാതെ ടാക്സി ബുക്ക് ചെയ്യാം. 

ഇതിന് പുറമേ Taxi to Mumbai railway station, Uber for Delhi Airport, Taxi to Bangalore airport തുടങ്ങിയ കൃത്യമായ കീവേര്‍ഡ് ഉപയോഗിച്ചാല്‍ നിങ്ങള്‍ക്ക് ബുക്ക് ചെയ്യാനുള്ള ഓപ്ഷന്‍ ബ്രൗസറില്‍ തന്നെ ലഭിക്കും.