നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

മിത് ചക്കാലക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷന്‍ ത്രില്ലര്‍ ‘ജിബൂട്ടി’യുടെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയിലെ മലയാളി വ്യവസായിയായ ജോബി പി സാം ബ്ലൂഹില്‍ നെയില്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ നിര്‍മിച്ച ചിത്രം എസ്.ജെ സിനുവാണ് സംവിധാനം ചെയ്യുന്നത്. പേരിലെ വ്യത്യസ്തത കൊണ്ടുതന്നെ ശ്രദ്ധ ആകര്‍ഷിച്ച ചിത്രമാണ് ജിബൂട്ടി.

പ്രണയവും കോമഡിയും ആക്ഷനും ഒരേപോലെ പറയുന്ന ചിത്രത്തില്‍ മനുഷ്യക്കടത്തും പ്രധാനവിഷയമാകുന്നുണ്ട്. നാട്ടിന്‍പുറത്തുകാരായ സുഹൃത്തുക്കള്‍ ജിബൂട്ടിയില്‍ എത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രം പറയുന്നത്.

ശകുന്‍ ജസ്വാള്‍ ആണ് ചിത്രത്തിലെ നായിക. അമിത് ചക്കാലക്കലിന് പുറമെ ഗ്രിഗറി, ദിലീഷ് പോത്തന്‍, ബിജു സോപാനം, സുനില്‍ സുഖദ, തമിഴ് നടന്‍ കിഷോര്‍, രോഹിത് മഗ്ഗു, അലന്‍സിയര്‍, പൗളി വത്സന്‍, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് അഫ്‌സല്‍ കരുനാഗപ്പള്ളിയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona