'പ്രശ്നക്കാരനാണോ എന്ന് ചോദിച്ചാല്‍...': ക്ലാസി സ്റ്റെലില്‍ മമ്മൂട്ടി, ബസൂക്ക ട്രെയിലര്‍ എത്തി

മമ്മൂട്ടി നായകനായി എത്തുന്ന ബസൂക്ക ഏപ്രിൽ 10ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ ട്രെയിലർ റിലീസ് ചെയ്തു. ഗൗതം വാസുദേവ് മേനോനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Bazooka Official Trailer Mammootty Gautham Vasudev Menon straing Deeno Dennis Movie

കൊച്ചി: മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ബസൂക്ക. സിനിമ ഏപ്രില്‍ 10ന് തിയറ്ററുകളിൽ എത്തും. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. മമ്മൂട്ടി അടക്കം ചിത്രത്തിന്‍റെ ട്രെയിലര്‍ പങ്കുവച്ചിട്ടുണ്ട്.

നേരത്തെ ഫെബ്രുവരി 14ന് ബസൂക്ക റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡീനോ ഡെന്നീസ് തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സിദ്ധാർത്ഥ് ഭരതൻ, ബാബു ആൻ്റണി, ഹക്കീം ഷാജഹാൻ, ഭാമ അരുൺ, ഡീൻ ഡെന്നിസ്, സുമിത് നേവൽ, ദിവ്യാ പിള്ള, സ്ഫടികം ജോർജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. 

ബെഞ്ചമിൻ ജോഷ്വാ എന്ന കഥാപാത്രമായാണ് ഗൗതം മേനോൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. കാപ്പ, അന്വേഷിപ്പിൻ കണ്ടെത്തും എന്നിവക്ക് ശേഷം സരിഗമയും തീയേറ്റർ ഓഫ് ഡ്രീംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രം കൂടിയാണ് ബസൂക്ക. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സൂരജ് കുമാർ, കോ പ്രൊഡ്യൂസർ - സാഹിൽ ശർമ, ഛായാഗ്രഹണം - നിമിഷ് രവി, സെക്കൻ്റ് യൂണിറ്റ് ക്യാമറ - റോബി വർഗീസ് രാജ്, എഡിറ്റിംഗ് - നിഷാദ് യൂസഫ്, പ്രവീൺ പ്രഭാകർ

സംഗീതം - മിഥുൻ മുകുന്ദൻ, പ്രൊജക്റ്റ് ഡിസൈനർ- ബാദുഷ എം എം, കലാസംവിധാനം - ഷിജി പട്ടണം, അനീസ് നാടോടി, വസ്ത്രാലങ്കാരം - സമീറ സനീഷ്, അഭിജിത്, മേക്കപ്പ്- ജിതേഷ് പൊയ്യ, എസ് ജോർജ്, സംഘട്ടനം- മഹേഷ് മാത്യു, വിക്കി, പി സി സ്റ്റണ്ട്സ്, മാഫിയ ശശി, ചീഫ് അസോസിയേറ്റ് - സുജിത്, പ്രൊഡക്ഷൻ കൺട്രോളർ - സഞ്ജു ജെ, ഡിജിറ്റൽ മാർക്കറ്റിങ്- മാർക്കറ്റിംഗ് : ബ്രിങ്ഫോർത്ത് അഡ്വർടൈസിംഗ്, വിഷ്ണു സുഗതൻ, പിആർഒ - ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ചാരുകസേരയിൽ ബസൂക്ക, മമ്മൂട്ടി കാത്തുവച്ചിരിക്കുന്നതെന്ത് ? പടമെത്താൻ ഇനി നാല്പത്തി ഒന്ന് ദിവസം

ഗെയിം ഓണ്‍ ! ഇടിവെട്ട് അപ്ഡേറ്റുമായി മമ്മൂട്ടിയുടെ ബസൂക്ക, ആരാധകര്‍ കാത്തിരുന്ന പ്രഖ്യാപനം

Latest Videos
Follow Us:
Download App:
  • android
  • ios