Asianet News MalayalamAsianet News Malayalam

ബോള്‍ട്ട് ഹൈസ്‍പീഡില്‍ ഷൂട്ട് ചെയ്‍ത 'നവരസ' ടീസര്‍; മേക്കിംഗ് വീഡിയോ

കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കിയാണ് 'നവരസ' നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്

Behind The Navarasas Making of the Teaser
Author
Thiruvananthapuram, First Published Jul 23, 2021, 11:31 PM IST

തമിഴ് സിനിമാലോകം പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന പ്രോജക്റ്റുകളില്‍ ഒന്നാണ് 'നവരസ'. നവരസങ്ങളെ ആസ്‍പദമാക്കിയുള്ള, ഒന്‍പത് സംവിധായകന്‍ ഒരുക്കുന്ന ഒന്‍പത് കഥകള്‍ അടങ്ങിയ ആന്തോളജി ചിത്രമാണിത്. മണി രത്നവും ജയേന്ദ്ര പഞ്ചാപകേശനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നെറ്റ്ഫ്ലിക്സ് ഒറിജിനല്‍ പ്രൊഡക്ഷനുമാണ്. ഓഗസ്റ്റ് 6ന് പ്രീമിയര്‍ ചെയ്യുന്ന ചിത്രത്തിന്‍റെ ഡേറ്റ് അനൗണ്‍സ്‍മെന്‍റ് ടീസര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ അതിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്.

ബോള്‍ട്ട് ഹൈസ്‍പീഡ് സിനിബോട്ട് സാങ്കേതികവിദ്യയിലാണ് ടീസര്‍ ചിത്രീകരിച്ചിരിക്കുന്നത്. കൊവിഡില്‍ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന തമിഴ് സിനിമാ സാങ്കേതിക പ്രവര്‍ത്തകരെ സഹായിക്കുന്നത് ലക്ഷ്യമാക്കിയാണ് 'നവരസ' നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. ബിജയ് നമ്പ്യാരുടെ 'എതിരി' (വിജയ് സേതുപതി, പ്രകാശ് രാജ്, രേവതി), പ്രിയദര്‍ശന്‍റെ 'സമ്മര്‍ ഓഫ് 92' (യോഗി ബാബു, രമ്യ നമ്പീശന്‍, നെടുമുടി വേണു, മണിക്കുട്ടന്‍), ഗൗതം വസുദേവ് മേനോന്‍റെ 'ഗിറ്റാര്‍ കമ്പി മേലേ നിണ്‍ട്ര്' (സൂര്യ, പ്രയാഗ മാര്‍ട്ടിന്‍), സര്‍ജുന്‍റെ 'തുനിന്ത പിന്‍' (അഥര്‍വ്വ, അഞ്ജലി, കിഷോര്‍), അരവിന്ദ് സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന 'രൗദ്രം' (റിത്വിക, രമേഷ് തിലക്), കാര്‍ത്തിക് നരേന്‍റെ 'പ്രൊജക്റ്റ് അഗ്നി' (അരവിന്ദ് സ്വാമി, പ്രസന്ന, പൂര്‍ണ്ണ), രതീന്ദ്രന്‍ പ്രസാദിന്‍റെ 'ഇന്‍മൈ' (സിദ്ധാര്‍ഥ്, പാര്‍വ്വതി), കാര്‍ത്തിക് സുബ്ബരാജിന്‍റെ 'പീസ്' (ഗൗതം വസുദേവ് മേനോന്‍, ബോബി സിംഹ, സനന്ദ്), വസന്തിന്‍റെ 'പായസം' (ദില്ലി ഗണേഷ്, രോഹിണി, അദിതി ബാലന്‍) എന്നിവയാണ് 'നവരസ' ആന്തോളജിയിലെ ഒന്‍പത് ചിത്രങ്ങള്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios