ഹോളിവുഡില്‍ നിന്ന് ഒരു സൂപ്പര്‍ ഹീറോ ചിത്രം കൂടി വരികയാണ്. ബേര്‍ഡ്‍സ് ഓഫ് പ്രേ എന്ന ചിത്രമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

ചിത്രത്തില്‍ മാര്‍ഗറ്റ് റോബിയാണ് നായിക. കേതി യാൻ ആണ് ബേര്‍ഡ് ഓഫ് പ്രേ സംവിധാനം ചെയ്യുന്നത്. ഹാര്‍ലി ക്വിൻ  എന്ന കഥാപാത്രമായാണ് മാര്‍ഗറ്റ് റോഭി ചിത്രത്തില്‍ അഭിനയിക്കുക. മാര്‍ഗറ്റ് റോബിയുടെ കഥാപാത്രത്തിന് മുകളിലൂടെ മറ്റ് കഥാപാത്രങ്ങള്‍ പറക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു 2020 ഫെബ്രുവരി ഏഴിനാണ് ചിത്രം റിലീസ് ചെയ്യുക.