അതേസമയം സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

രാം ഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഡി കമ്പനി'യുടെ ടീസര്‍ പുറത്തെത്തി. ദാവൂദ് ഇബ്രാഹിമിന്‍റെ നിയന്ത്രണത്തിലുള്ള മുംബൈ അധോലോകത്തിലെ 'ഡി കമ്പനി'യുടെ 'ജീവചരിത്രചിത്രം' എന്നാണ് രാം ഗോപാല്‍ വര്‍മ്മ ചിത്രത്തെക്കുറിച്ച് പറയുന്നത്. ഇത് എല്ലാ 'ഗ്യാങ്സ്റ്റര്‍ സിനിമകളുടെയും മാതാവാ'യിരിക്കുമെന്നും സംവിധായകന്‍ അവകാശപ്പെടുന്നു.

അതേസമയം സിനിമാ സംഘടനയായ ഫെഡറേഷന്‍ ഓഫ് വെസ്റ്റ് ഇന്ത്യന്‍ സിനി എംപ്ലോയീസ് രാം ഗോപാല്‍ വര്‍മ്മയ്ക്ക് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അഭിനേതാക്കള്‍ക്കും സാങ്കേതിക പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇത്. 1.25 കോടിയോളം പ്രതിഫലം അണിയറപ്രവര്‍ത്തകര്‍ക്ക് രാം ഗോപാല്‍ വര്‍മ്മ നല്‍കാനുണ്ടെന്നും നിരവധി കത്തുകള്‍ അയച്ചെങ്കിലും അവ കൈപ്പറ്റാന്‍ പോലും അദ്ദേഹം തയ്യാറായിട്ടില്ലെന്നും സംഘടന ആരോപിച്ചിരുന്നു.