ദുല്‍ഖര്‍ നായകനാകുന്ന പുതിയ സിനിമയാണ് കുറുപ്പ്. ദുല്‍ഖറിന്റെ ജന്മദിനത്തില്‍ സിനിമയുടെ സ്‍നീക്ക് പീക്ക് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ശ്രീനാഥ് രാജേന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പിടികിട്ടാപ്പുള്ളിയായ സുകുമാര കുറുപ്പ് ആയിട്ടാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അഭിനയിക്കുന്നത്. വേറിട്ട രൂപത്തില്‍ ആണ് ദുല്‍ഖര്‍ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വാര്‍ത്ത. ടൊവിനൊ തോമസ് ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നും വാര്‍ത്തകള്‍ വന്നിരുന്നു. വിവേക് ഹര്‍ഷൻ ആണ് ചിത്രത്തിന്റെ എഡിറ്റര്‍. നിമിഷ് രവി ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.