സിനിമ പ്രേക്ഷകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചാ വിഷയം 'ഈവിള്‍ ഐ' ആണ്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടപ്പോള്‍ മുതല്‍ ആകാംക്ഷയിലാണ് ആരാധകര്‍.

മാധുരി ശേഖറിന്റെ ഇതേപേരിലുള്ള പുസ്‍തമാണ് ഈവിള്‍ ഐ എന്ന പേരില്‍ സിനിമയാകുന്നത്. പ്രിയങ്ക ചോപ്രയും നിര്‍മാണത്തില്‍ പങ്കാളിയാണ്. പുനര്‍ജന്മത്തിന്റെയും അന്ധവിശ്വാസത്തിന്റെയുമൊക്കെ കഥയാണ് ചിത്രത്തില്‍ പ്രമേയമായി വരുന്നത്. ഹൊറര്‍ ചിത്രമാണ് ഇത്. എലൻ ദസ്സനിയും രാജീവ് ദസ്സനിയുമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സരിത ചൗധരി, സുനിത മണി, ഒമര്‍, ബെര്‍ണാര്‍ഡ് വൈറ്റ് തുടങ്ങിയവരാണ് ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നത്. ഒക്ടോബര്‍ 13ന് ആമസോണില്‍ ചിത്രം റിലീസ് ചെയ്യും.