അനുപമ പരമേശ്വരനെ നായികയാക്കി ആര്‍ ജെ ഷാന്‍ സംവിധാനം ചെയ്തിരിക്കുന്ന ഹ്രസ്വചിത്രമാണ് 'ഫ്രീഡം അറ്റ് മിഡ്‍നൈറ്റ്'. ഹക്കിം ഷാജഹാന്‍ ആണ് നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. 'ചന്ദ്ര'യായി അനുപമ എത്തുമ്പോള്‍ 'ദാസ്' എന്നാണ് ഹക്കിമിന്‍റെ കഥാപാത്രത്തിന്‍റെ പേര്.

സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം അബ്‍ദുല്‍ റഹിം ആണ്. നിര്‍മ്മാണം അഖില മിഥുന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ മോഹിത്‍നാഥ് ഇ എന്‍. എഡിറ്റിംഗ് ജോയല്‍ കവി. പശ്ചാത്തല സംഗീതം ലിജിന്‍ ബാംബിനോ. മ്യൂസിക്247 പുറത്തുവിട്ടിരിക്കുന്ന ടീസര്‍ യുട്യൂബില്‍ ട്രെന്‍ഡിംഗ് ആയിട്ടുണ്ട്.