വിനീത് ശ്രീനിവാസന്‍ നിര്‍മ്മിച്ച്, നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ സംവിധാനം ചെയ്യുന്ന 'ഹെലെന്‍' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന സിനിമയാണിത്. 'കുമ്പളങ്ങി നൈറ്റ്‌സി'ലെ 'ബേബിമോളെ' അവതരിപ്പിച്ച് ശ്രദ്ധ നേടിയ അന്ന ബെന്‍ ആണ് ഹെലെന്‍ എന്ന ടൈറ്റില്‍ കഥാപാത്രമായി എത്തുന്നത്. ചിത്രത്തിന്റെ ത്രില്ലര്‍ സ്വഭാവം വെളിപ്പെടുത്തുന്നതാണ് പുറത്തെത്തിയ ട്രെയ്‌ലറും.

ലാല്‍, നോബിള്‍ ബാബു തോമസ്, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ്, ബിനു പപ്പു തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നു. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ ബാബു തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം ഷാന്‍ റഹ്മാന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനില്‍ എബ്രഹാം. നവംബര്‍ റിലീസ്. 

'ഹാബിറ്റ് ഓഫ് ലൈഫി'ന്റെ ബാനറില്‍ വിനീത് ശ്രീനിവാസന്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഗണേഷ് രാജ് സംവിധാനം ചെയ്ത ആനന്ദമായിരുന്നു വിനീതിന്റെ ആദ്യ നിര്‍മ്മാണ സംരംഭം.