ഇന്ദ്രന്‍സിനെ നായകനാക്കി റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'ഹോം' എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ഫിലിപ്‍സ് ആന്‍ഡ് ദി മങ്കി പെന്‍, ജോ ആൻഡ് ദി ബോയ് എന്നീ ചിത്രങ്ങള്‍ക്കു ശേഷം റോജിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഇന്ദ്രന്‍സിന്‍റെ പിറന്നാള്‍ ദിനത്തില്‍ ആശംസകളുമായി ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.

ഫ്രൈഡേ ഫിലിം ഹൗസിന്‍റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മാണം. ഛായാഗ്രഹണം നീല്‍ ഡി കുഞ്ഞ. സംഗീതം രാഹുല്‍ സുബ്രഹ്മണ്യന്‍. എഡിറ്റിംഗ് പ്രജീഷ് പ്രകാശ്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്‍ലെന്‍, വിജയ് ബാബു, ജോണി ആന്‍റണി, കൈനകരി തങ്കരാജ്, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കിരണ്‍ അരവിന്ദാക്ഷന്‍, ദാപ തോമസ്, കെപിഎസി ലളിത, അജു വര്‍ഗീസ്, അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് മറ്റു താരങ്ങള്‍.