അശോക് സെല്‍വന്‍ നായകന്‍

ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മ്മിച്ച്, നവാഗതനായ ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്‍ത കോമഡി ഹൊറര്‍ ചിത്രമായിരുന്നു 'അടി കപ്യാരേ കൂട്ടമണി'. 2015ല്‍ റിലീസ് ചെയ്യപ്പെട്ട ചിത്രത്തിന് ഇപ്പോഴിതാ ഒരു തമിഴ് റീമേക്ക് വരുന്നു. അശോക് സെല്‍വന്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത് സുമന്ത് രാധാകൃഷ്‍ണന്‍ ആണ്.

ട്രിഡെന്‍റ് ആര്‍ട്‍സിന്‍റെ ബാനറില്‍ ആര്‍ രവീന്ദ്രന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ പ്രിയ ഭവാനി ശങ്കര്‍, സതീഷ്, നാസര്‍, മുണ്ടാസ്‍പട്ടി രാമദോസ് തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു. ഛായാഗ്രഹണം പ്രവീണ്‍ കുമാര്‍. സംഗീതം ബോബോ ശശി. എഡിറ്റിംഗ് രാഹുല്‍. നൃത്തസംവിധാനം അപ്‍സര്‍ ആര്‍. സംഘട്ടന സംവിധാനം പ്രദീപ് ദിനേശ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona