മോഹന്‍ലാലിന്റെ ഓണച്ചിത്രമായി തീയേറ്ററുകളിലെത്തിയ 'ഇട്ടിമാണി മേഡ് ഇന്‍ ചൈന'യുടെ സക്‌സസ് ട്രെയ്‌ലര്‍ പുറത്തെത്തി. സെപ്റ്റംബര്‍ ആറിന് തീയേറ്ററുകളിലെത്തിയ ചിത്രം പ്രധാന കേന്ദ്രങ്ങളില്‍ ഒരു മാസം പിന്നിടുമ്പോഴും തുടരുന്നുണ്ട്.

നവാഗതരായ ജിബി-ജോജുവായിരുന്നു ചിത്രത്തിന്റെ സംവിധാനം. നിര്‍മ്മാണം ആശിര്‍വാദ് സിനിമാസ്. തൃശൂര്‍ പശ്ചാത്തലമാക്കിയ സിനിമയാണ് ഇത്. പത്മരാജന്റെ തൂവാനത്തുമ്പികള്‍ക്ക് ശേഷം മോഹന്‍ലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രവുമാണ് ഇട്ടിമാണി. ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍, രാധിക എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം ഷാജി.