മലയാളി സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം 'ജല്ലിക്കട്ടി'ന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബര്‍ നാലിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഫ്രൈഡേ ഫിംലിംസിന്‍റെ യൂട്യൂബ് പേജിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. 

ചിത്രത്തിന്‍റെ ടീസറിനും ട്രെയിലറിനും വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മാഗ്നം ഓപ്പസ് എന്നാണ് ചിത്രം ഇപ്പോഴേ വിശേഷിപ്പിക്കപ്പെടുന്നത്. കേരള റിലീസിനുമുന്നേ ഒക്ടോബര്‍ മൂന്നിന് ചിത്രം ലണ്ടന്‍ ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. 

ഈ.മ.യൗവിന് ശേഷം ലിജോ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രീമിയര്‍ പ്രദര്‍ശനം ടൊറന്റോ ഫിലിം ഫെസ്റ്റിവലില്‍ ആയിരുന്നു. അവിടെ പ്രേക്ഷകരുടെ സ്റ്റാന്‍ഡിംഗ് ഒവേഷനും നേടിയെടുത്തു ചിത്രം. എസ് ഹരീഷിന്റെ മാവോയിസ്റ്റ് എന്ന കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചെമ്പന്‍ വിനോദ് ജോസ്, ആന്‍റണി പെപ്പെ എന്നിവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.