കാര്‍ത്തി നായകനാവുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'കൈതി'യുടെ ട്രെയ്‌ലര്‍ പുറത്തെത്തി. മികച്ച ആക്ഷന്‍ രംഗങ്ങളുള്ള ട്രെയ്‌ലറിന്റെ ദൈര്‍ഘ്യം 2.17 മിനിറ്റാണ്. ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ ടീസര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

കാര്‍ത്തിക്കൊപ്പം മലയാളി താരങ്ങളായ നരെയ്‌നും ഹരീഷ് പേരടിയും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലോകേഷ് കനകരാജ് ആണ് ചിത്രത്തിന്റെ സംവിധാനം. ഛായാഗ്രഹണം സത്യന്‍ സൂര്യന്‍. സംഗീതം സാം സി എസ്. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടനം അന്‍പറിവ്. ലോകേഷിനൊപ്പം പൊന്‍ പാര്‍ഥിപന്‍ കൂടി ചേര്‍ന്നാണ് സംഭാഷണം എഴുതിയിരിക്കുന്നത്.