പുത്തന്‍ റെക്കോര്‍ഡുമായി 'കാന്താര ചാപ്റ്റർ 1'-ന്‍റെ ട്രെയിലര്‍. ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിലെത്തും. പൃഥ്വിരാജിനാണ് കേരളത്തിലെ വിതരണാവകാശം.

റിലീസിന് മുൻപ് തന്നെ പുത്തൻ റെക്കോർഡ് സൃഷ്ടിച്ച് 'കാന്താര ചാപ്റ്റർ 1'. റിലീസ് ചെയ്ത് ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ ഇൻസ്റ്റാ​ഗ്രാമിലൂടെ ഏറ്റവും കൂടുതൽ ഷെയർ ചെയ്യപ്പെട്ട ട്രെയിലർ എന്ന ഖ്യാതിയാണ് കാന്താര നേടിയിരിക്കുന്നത്. ഇതുവരെ 𝟏.𝟐 മില്യണിലധികം കാഴ്ചക്കാരെയാണ് ട്രെയിലർ സ്വന്തമാക്കിയിരിക്കുന്നത്. വൻ ദൃശ്യവിരുന്ന് സമ്മാനിച്ച കാന്താര ചാപ്റ്റർ 1 ട്രെയിലർ കഴിഞ്ഞ ദിവസം ആയിരുന്നു റിലീസ് ചെയ്തത്. ട്രെയിലറിന്റെ മലയാളം വേർഷൻ പുറത്തിറക്കിയത് പൃഥ്വിരാജ് സുകുമാരൻ ആയിരുന്നു. നടൻ തന്നെ സിനിമ കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ചിത്രം ഒക്ടോബർ 2ന് തിയറ്ററുകളിൽ എത്തും.

പ്രതീക്ഷിച്ചതുപോലെ തന്നെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന പ്രേക്ഷകരിൽ ആകാംക്ഷ ഉണർത്തുന്ന ട്രെയിലർ ആണ് ഹോംബാലെ ഫിലിംസ് സമ്മാനിച്ചത്. ഇതുവരെ കാണാത്ത ഒരു ത്രില്ലിംഗ് കഥാപാത്രമായി ഋഷഭ് ഷെട്ടിയെ അവതരിപ്പിച്ചിരിക്കുന്നു. തെന്നിന്ത്യൻ താരസുന്ദരി രുക്മണി വസന്തും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന്റെ സ്വന്തം ജയറാമും അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അജനീഷ് ലോക്നാഥ് ആണ്. മനോഹരമായ വിഷ്വൽ ട്രീറ്റ് ഒരുക്കിയിരിക്കുന്നത് അർവിന്ദ് എസ് ക്യാശ്യപ്.

കാന്താരയിൽ ഋഷഭ് ഷെട്ടി അവതരിപ്പിച്ച ശിവ എന്ന കഥാപാത്രത്തിന്റെ ഭൂതക്കോലം കെട്ടുന്ന പിതാവിന്റെ കഥയായിരിക്കും കാന്താര ചാപ്റ്റർ 1 -ൽ പറയുക എന്ന് നേരത്തെയും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇത് അക്ഷരാർത്ഥത്തിൽ ശരിവെക്കുന്നതാണ് ഇപ്പോൾ പുറത്തിറങ്ങിയ ട്രെയിലർ. കുന്ദാപൂരിൽ ചരിത്രപരമായ കദംബ സാമ്രാജ്യം പുനഃസൃഷ്ടിച്ചിരിക്കുന്നതും വിശദമായ വാസ്തുവിദ്യയും ജീവിത സമ്മാനമായി ചുറ്റുപാടുകളും കൊണ്ട് ഗംഭീരമാക്കിയ സെറ്റും ട്രെയിലറിൽ ദൃശ്യമാണ്. ദൃശ്യാവിഷ്കരണവും,സംഗീതവും, ഗംഭീര പ്രകടനങ്ങളും കൊണ്ട് ചിത്രം പ്രേക്ഷകമനം കവരുമെന്ന സൂചന തന്നെയാണ് ട്രെയിലർ നൽകുന്നത്.

Kantara Chapter 1 Trailer - Malayalam | Rishab Shetty | Rukmini | Vijay Kiragandur | Hombale Films

കാന്താരയുടെ ഒന്നാം ഭാഗം മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു. പിന്നീട് ഈ ചിത്രത്തിന്റെ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, ഇംഗ്ലീഷ്, തുളു പതിപ്പുകൾ അണിയറപ്രവർത്തകർ പുറത്തിറക്കുകയും, അവയെല്ലാം തന്നെ ബോക്സ്ഓഫീൽ മികച്ച കളക്ഷനുകൾ നേടുകയും ചെയ്തു. ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന കാന്താര ചാപ്റ്റർ 1ന്റെ പ്രൊഡ്യൂസർ വിജയ് കിരഗണ്ടുർ ആണ്. മൂന്ന് വർഷത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയാണ് ചിത്രം ഒക്ടോബർ 2 ന് തിയേറ്ററിൽ എത്തുന്നത്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്