Asianet News MalayalamAsianet News Malayalam

വിസ്‍മയിപ്പിക്കാന്‍ ജയസൂര്യ; പിറന്നാള്‍ ദിനത്തില്‍ 'കത്തനാരി'ലെ ആദ്യ ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ

ശ്രീഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലന്‍ നിര്‍മ്മാണം

kathanar first glimpse video jayasurya rojin thomas gokulam gopalan nsn
Author
First Published Aug 31, 2023, 6:38 PM IST

മലയാള സിനിമയില്‍ വരാനിരിക്കുന്ന ബിഗ് പ്രൊഡക്ഷനുകളിലൊന്നാണ് ജയസൂര്യ നായകനാവുന്ന കത്തനാര്‍. കടമറ്റത്ത് കത്തനാരുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഫിലിപ്സ് ആന്‍ഡ് മങ്കി പെന്നും ഹോമും സംവിധാനം ചെയ്ത റോജിന്‍ തോമസ് ആണ്. ചിത്രത്തിന്‍റെ ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ ഇപ്പോഴിതാ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 2 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രം ഒരു ദൃശ്യവിസ്മയം ആയിരിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. 

ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനുഷ്ക ഷെട്ടിയാണ് നായിക. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ഈ വര്‍ഷം ഏപ്രിലില്‍ തുടങ്ങിയതാണ്. നാല്‍പത്തിമൂന്ന് ദിവസത്തെ ചിത്രീകരണത്തിനൊടുവിലാണ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായത്. വെർച്വൽ പ്രൊഡക്ഷൻ ടെക്നോളജിയുടെ കൂട്ടുപിടിച്ച് ഒരുങ്ങുന്ന സിനിമയെന്ന നിലയിൽ ഏറെ പ്രത്യേകതകളുമായാണ് കത്തനാര്‍ എത്തുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ സിനിമ കൂടിയാണിത്. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ സിനിമകളിള്‍ ഉള്‍പ്പെടെ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് ഈ ചിത്രവും ഒരുങ്ങുന്നത്. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നത്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ബംഗാളി, ചൈനീസ്, ഫ്രഞ്ച്, കൊറിയൻ, ഇറ്റാലിയൻ, റഷ്യൻ, ഇൻഡോനേഷ്യൻ, ജാപ്പനീസ്, ജര്‍മൻ തുടങ്ങി ഒട്ടേറെ ഭാഷകളിലാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ് റിലീസ്. ത്രീഡിയിൽ രണ്ട് ഭാഗമായൊരുങ്ങുന്ന സിനിമയുടെ ഒന്നാം ഭാഗം 2024-ൽ തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോർട്ട്.

ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. കുട്ടിച്ചാത്തൻ ശാസ്താവ് ശബരിമല എന്ന പുസ്തകം രചിച്ച് ശ്രദ്ധേയനായ ആർ രാമാനന്ദ് ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം രാഹുൽ സുബ്രഹ്മണ്യം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കൃഷ്ണമൂർത്തി, കോ പ്രൊഡ്യൂസേഴ്സ് വി സി പ്രവീൺ, ബൈജു ഗോപാലൻ, പ്രൊഡക്ഷൻ ഡിസൈനർ രാജീവൻ, വിഎഫ്എക്സ് സൂപ്പർവൈസര്‍ വിഷ്ണുരാജ്, വെർച്വൽ പ്രൊഡക്ഷൻ ഹെഡ് സെന്തിൽ നാഥൻ, കോസ്റ്റ്യൂം ഡിസൈനര്‍ ഉത്തര മേനോൻ, മേക്കപ്പ് റോണക്സ് സേവ്യർ, ആക്ഷൻ ഡയറക്ടര്‍ ജെജെ പാർക്ക്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ, കലാസംവിധാനം അജി കുട്ട്യാനി, റാം പ്രസാദ്, സൗണ്ട് മിക്സിംഗ് അജിത് എ ജോര്‍ജ്ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ഗോപേഷ് ശരത്, ഷാലം, ഗാനരചന അരുൺ ആലാട്ട്, വിനായക് ശശികുമാര്‍, സച്ചിൻ എസ് കുമാര്‍, കളറിസ്റ്റ് ശ്രീക് വാര്യര്‍, സൗണ്ട് ഡിസൈനര്‍ അനക്സ് കുര്യൻ, അലീൻ ജോണി, സ്പെൽസ് ഭാവദാസ്, സ്റ്റിൽസ് റിഷ്‍ലാൽ ഉണ്ണികൃഷ്ണൻ, വിഎഫ്ക്സ്, വെര്‍ച്വൽ പ്രൊഡക്ഷൻ, ഡിഐ സ്റ്റുഡിയോ പോയെറ്റിക്, മാർക്കറ്റിംഗ് സ്നേക്ക്പ്ലാന്‍റ്. ജയസൂര്യയുടെ പിറന്നാള്‍ ദിനത്തിലാണ് ഫസ്റ്റ് ഗ്ലിംപ്സ് വീഡിയോ അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ വരുന്ന ചിത്രമാണിത്. ഹോളിവുഡ് ചിത്രങ്ങള്‍ക്ക് സമാനമായ ലുക്ക് ആന്‍ഡ് ഫീലില്‍ ആണ് പുറത്തെത്തിയ ഫസ്റ്റ് ഗ്ലിംപ്സ്.

ALSO READ : ആറാം ദിവസം ഏറ്റവും ഉയര്‍ന്ന കളക്ഷന്‍! ബോക്സ് ഓഫീസില്‍ 'ഇടി' നിര്‍ത്താതെ 'ആര്‍ഡിഎക്സ്': ഇതുവരെ നേടിയത്

Follow Us:
Download App:
  • android
  • ios