ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുല്‍ റിജി നായരാണ് ഖോ ഖോയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. 

ജിഷ വിജയന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്‌പോര്‍ട്‌സ് ചിത്രം ‘ഖോ ഖോ’യുടെ ട്രെയിലര്‍ പുറത്തുവിട്ടു. ഫേസ്ബുക്ക് പേജിലൂടെയാണ് നിവിന്‍ പോളിയാണ് ട്രെയിലർ പുറത്തുവിട്ടത്. രജീഷ വിജയനൊപ്പം ചിത്രത്തില്‍ നിരവധി ബാലതാരങ്ങള്‍ അഭിനയിക്കുന്നുണ്ട്. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന സ്‌കൂളില്‍ ഖോ ഖോ ടീം ഉണ്ടാക്കാനുള്ള ശ്രമവും അതെ തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ കഥ. രജിഷയുടെ മികച്ച പ്രകടനം തന്നെ ട്രെയിലര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ചിത്രം ഏപ്രില്‍ 14നാണ് തിയറ്ററില്‍ എത്തുന്നത്.

ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകൻ രാഹുല്‍ റിജി നായരാണ് ഖോ ഖോയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ടോബിൻ തോമസ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. സിദ്ധാര്‍ഥ് പ്രദീപ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. സ്പോര്‍ട്‍സ് താരത്തിന്റെ വേഷത്തിലാണ് ചിത്രത്തില്‍ രജിഷ അഭിനയിക്കുക. പ്രമേയം എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഫൈനല്‍സ് എന്ന സ്‍പോര്‍ട്‍സ് സിനിമയിലും രജിഷ നായികയായിരുന്നു.