ഹദ് നായകനാകുന്ന പുതിയ ചിത്രം മാലിക്കിന്റെ ട്രെയിലർ പുറത്തുവിട്ടു. മഹേഷ് നാരായണന്‍റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥയും എഡിറ്റിംഗും അദ്ദേഹം തന്നെയാണ് നിർവഹിക്കുന്നത്. നിമിഷ സജയനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. മെയ് 13ന് ചിത്രം തീയേറ്ററുകളിലെത്തും.

ഫഹദ് ഫാസിലിന്റെ മികച്ച പ്രകടനം ഉറപ്പു വരുത്തുന്നതാണ് ട്രെയിലർ. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്ത കാലഘട്ടങ്ങൾ കാണിക്കുന്നുണ്ട് ട്രെയിലറിൽ. ഫഹദിനൊപ്പം മികച്ച പ്രകടനവുമായി നിമിഷ സജയനും ഇന്ദ്രൻസും ദിലീഷ് പോത്തനും വിനയ് ഫോർട്ടുമുണ്ട്.

27 കോടിയോളം മുതല്‍മുടക്കുള്ള മാലിക് ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് നിര്‍മ്മിക്കുന്നത്. ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്നു. സംഗീതം ഒരുക്കിയിരിക്കുന്നത് സുഷിന്‍ ശ്യാമാണ്.