മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിക്കുന്ന 'വണ്‍' എന്ന ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. മമ്മൂട്ടിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായാണ് പുതിയ ടീസര്‍ പുറത്തുവിട്ടത്.

സന്തോഷ് വിശ്വനാഥ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.   ബോബി-സഞ്ജയ് തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ശ്രീലക്ഷ്‍മി ആര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വൈദി സോമസുന്ദരമാണ്. സംഗീതം ഗോപി സുന്ദര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. എഡിറ്റിംഗ് നിഷാദ് യൂസഫ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സാജന്‍ ആര്‍ ശാരദ. അസോസിയേറ്റ് ഡയറക്ടേഴ്‌സ് ബിനു പപ്പു.സംഘട്ടനം റണ്‍ രവി. ട്രെയ്‌ലര്‍ കട്ട് ഡോണ്‍മാക്‌സ്.  മമ്മൂട്ടിക്കൊപ്പം സംവിധായകന്‍ രഞ്ജിത്ത്, ജോജു ജോര്‍ജ്, ശങ്കര്‍ രാമകൃഷ്ണന്‍, സലിംകുമാര്‍, ഗായത്രി അരുണ്‍, മുരളി ഗോപി, ബാലചന്ദ്ര മേനോന്‍, മാമുക്കോയ, ശ്യാമപ്രസാദ്, സുരേഷ് കൃഷ്‍ണ, ഇഷാനി കൃഷ്‍ണകുമാര്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു.