കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമയാണ്. 

ണ്ണി വെയ്നും മഞ്ജു വാര്യരും പ്രധാനവേഷങ്ങളിലെത്തുന്ന ഹൊറര്‍ ചിത്രം ചതുര്‍മുഖത്തിൻ്റെ ട്രെയിലര്‍ എത്തി. മഞ്ജു വാര്യരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. ചിത്രം ഒരു മികച്ച അനുഭവം തന്നെയായിരിക്കുമെന്ന് ഉറപ്പ് നൽകുന്നതാണ് ട്രെയിലർ. മഞ്ജു വാര്യരുടെ കഥാപാത്രത്തിന്റെ വിവാഹ കാര്യങ്ങളെക്കുറിച്ചുള്ള സംസാരത്തിൽ നിന്നാണ് ട്രെയിൽ തുടങ്ങുന്നത്. തുടർന്ന് ചിത്രത്തിന്റെ മൂഡ് മാറുകയും ഭയപ്പെടുത്തുകയും ത്രസിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ആശയം കൈകാര്യം ചെയ്യുന്ന ചതുർ മുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ സിനിമയാണ്. 

അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥയും തിരക്കഥയും സംഭാഷണവും. അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, കലാഭവൻ പ്രജോദ് എന്നിവരും ചിത്രത്തിൽ മുഖ്യവേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം അഭിനന്ദൻ രാമാനുജവും ചിത്രസംയോജനും മനോജും ഗാനരചന മനു മഞ്ജിത്തും നിർവഹിച്ചിരിക്കുന്നു. സംഗീത സംവിധാനവും, സൗണ്ടും കൈകാര്യം ചെയ്തിരിക്കുന്നത് ഡോൺ വിൻസെന്റാണ്. ചതുർമുഖം ഏപ്രിൽ 8ന് തിയേറ്ററുകളിലെത്തും.

YouTube video player