റാണി മുഖര്‍ജി നായികയാകുന്ന ചിത്രമാണ് മര്‍ദാനി 2. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

പ്രദീപ് സര്‍ക്കാര്‍ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രമാണ് മര്‍ദാനി. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമ്പോള്‍,  ആദ്യ ഭാഗത്തിന്റെ തിരക്കഥ ഒരുക്കിയ ഗോപി പുത്രൻ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മനുഷ്യക്കടത്തിന് എതിരെ പോരാടുന്ന പൊലീസ് ഉദ്യോഗസ്ഥയായിട്ടാണ് റാണി മുഖര്‍ജി ചിത്രത്തില്‍ അഭിനയിച്ചത്. രണ്ടാം ഭാഗത്തിലും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയായ ശിവാനി ശിവജി ആയിട്ടാണ് റാണി മുഖര്‍ജി അഭിനയിക്കുന്നത്. റാണി മുഖര്‍ജിയുടെ വൻ തിരിച്ചുവരവാകും ക്രൈം ത്രില്ലറായ മര്‍ദാനിയുടെ രണ്ടാം ഭാഗമെന്നാണ് കരുതുന്നത്.