Asianet News MalayalamAsianet News Malayalam

ടൈം ട്രാവല്‍ ഗ്യാംങ് സ്റ്റര്‍ ചിത്രം, ക്യാമിയോയായി 'സില്‍ക് സ്മിത': മാര്‍ക്ക് ആന്‍റണി ട്രെയിലര്‍

ഒരു ടൈം ട്രാവലര്‍ ഗ്യാംങ് സ്റ്റാര്‍ സിനിമയാണ് മാര്‍ക്ക് ആന്‍റണി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. 

Mark Antony trailer: Vishal-SJ Suryah lead gangster  time-travel film vvk
Author
First Published Sep 3, 2023, 10:38 PM IST

ചെന്നൈ:  വിശാല്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്റണി. ചിത്രത്തിനായി  വിശാല്‍ നടത്തിയ സ്റ്റൈലൻ മേയ്‍ക്കോവര്‍  ചിത്രത്തില്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ്. 'മാര്‍ക്ക് ആന്റണി' ചിത്രത്തിന്‍റെ ട്രെയിലറാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ 15നാണ് റിലീസാകുന്നത്.

ഒരു ടൈം ട്രാവലര്‍ ഗ്യാംങ് സ്റ്റാര്‍ സിനിമയാണ് മാര്‍ക്ക് ആന്‍റണി എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. അതേ സമയം കോമഡിക്കും ആക്ഷനും ഒരേ പോലെ പ്രധാന്യം നല്‍കിയാണ് ചിത്രം ഒരുക്കുന്നത്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് സില്‍ക് സ്മിതയെ വീണ്ടും സ്ക്രീനില്‍ എത്തിക്കുന്നുണ്ട് ചിത്രത്തില്‍. ട്രെയിലറിലും സില്‍കിന്‍റെ രംഗങ്ങള്‍ കാണിക്കുന്നുണ്ട്. 

എസ്ജെ സൂര്യ ചിത്രത്തില്‍ പ്രധാന വേഷത്തിലാണ്. വിശാലിനേക്കാള്‍ ചിലയിടത്ത് ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നത് എസ്ജെ സൂര്യയാണ്. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ചിത്രം ഇറങ്ങും. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. മിനി സ്റ്റുഡിയോയുടെ ബാനറില്‍ 'മാര്‍ക്ക് ആന്റണി'. എസ് വിനോദ് കുമാറാണ് നിര്‍മ്മിക്കുന്നത്. 

ഉമേഷ് രാജ്‍കുമാറാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈൻ. കനല്‍ കണ്ണൻ, പീറ്റര്‍ ഹെയ്‍ൻ, രവി വര്‍മ എന്നിവരാണ് സ്റ്റണ്ട് കൊറിയോഗ്രാഫി ചെയ്യുന്നത്.  ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് അഭിനന്ദൻ രാമാനുജൻ ആണ്. 

വിശാല്‍ നായകനായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'ലാത്തി'യാണ്. എ വിനോദ്‍കുമാര്‍ ആണ് 'ലാത്തി' എന്ന ചിത്രം സംവിധാനം ചെയ്‍തിരുന്നത്. എന്നാല്‍ ചിത്രം തീയറ്ററില്‍ വലിയ പരാജയമായിരുന്നു. തുടര്‍ പരാജയങ്ങള്‍ നേരിടുന്ന വിശാല്‍ ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന ചിത്രമാണ് മാര്‍ക്ക് ആന്‍റണി. 

അച്ഛനും അമ്മയും പറഞ്ഞത് കേട്ട് കല്ല്യാണത്തിന് ഇറങ്ങരുത് ; അനുഭവം പറഞ്ഞ് വിശാല്‍.!

ജേസണ്‍ സഞ്ജയ്‍ ആദ്യ ചിത്രം സംവിധാനം ചെയ്യാന്‍ കരാറില്‍ ഒപ്പിട്ടത് വിജയ് അറിയാതെ ?

Follow Us:
Download App:
  • android
  • ios