ഇതിഹാസ കുറ്റാന്വേഷക കഥാപാത്രമായ ഷെര്‍ലക്ക് ഹോംസിന്‍റെ സഹോദരി എനോള ഹോംസിന്‍റെ കഥ പറയുന്ന 'എനോള ഹോംസ്' ചിത്രത്തിന്‍റെ ട്രെയിലര്‍ ഇറങ്ങി. ഹാരി ബ്രാഡ്ബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം നെറ്റ് ഫ്ലിക്സിലൂടെയാണ് റിലീസ് ചെയ്യുന്നത്. സെപ്തംബര്‍ 23നാണ് ചിത്രം സ്ട്രീം ചെയ്യുക.

നെറ്റ്ഫ്ലിക്സ് സീരിസായ സ്ട്രെയ്ഞ്ചര്‍ തിംഗ്സിലൂടെയും, ഗോഡ്സില്ല എന്ന ചിത്രത്തിലൂടെയും പ്രശസ്തയായ മില്ലി ബോബി ബ്രൌണ്‍ ആണ് 'എനോള ഹോംസ്' എന്ന ടൈറ്റില്‍ റോള്‍ ചെയ്യുന്നത്. ഷെര്‍ലക്ക് ഹോംസായി എത്തുന്നത് സൂപ്പര്‍മാന്‍ ചിത്രത്തിലൂടെ  പ്രശസ്തനായ ഹെന്‍ട്രി കാവില്‍ ആണ്. നാന്‍സി സ്പ്രിംഗര്‍ എഴുതിയ എനോള ഹോംസ് മിസ്റ്ററീസ് എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് ഈ സിനിമ.

അമ്മയെ കാണാതായതിനെ തുടര്‍ന്ന് അവരെ കണ്ടെത്താന്‍ ഇറങ്ങുന്ന എനോള ഹോംസിന്‍റെ യാത്രയും സാഹസങ്ങളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം.