Asianet News MalayalamAsianet News Malayalam

'ഡിവോഷണല്‍ കോമഡി'യുമായി നയന്‍താര; 'മൂക്കുത്തി അമ്മന്‍' ട്രെയ്‍ലര്‍

ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആണ്.

Mookuthi Amman Official Tamil Trailer
Author
Thiruvananthapuram, First Published Oct 25, 2020, 3:56 PM IST

നയന്‍താര ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രം 'മൂക്കുത്തി അമ്മന്‍റെ' ട്രെയ്‍ലര്‍ പുറത്തെത്തി. ചിരിക്കാന്‍ ആവോളമുള്ള ചിത്രമാണിതെന്ന് രണ്ടര മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. തൊണ്ണൂറുകളില്‍ ദൈവങ്ങളെ കഥാപാത്രങ്ങളാക്കിയുള്ള നിരവധി ചിത്രങ്ങള്‍ തമിഴില്‍ എത്തിയിരുന്നു. അതേ മാതൃകയില്‍ എന്നാല്‍ 'സാമൂഹിക പ്രതിബന്ധത'യുള്ള ചിത്രമായിരിക്കും മൂക്കുത്തി അമ്മനെന്നാണ് സംവിധായകരിലൊരാളായ ആര്‍ജെ ബാലാജി നേരത്തെ പറഞ്ഞിരുന്നത്. ആക്ഷേപഹാസ്യ സ്വഭാവത്തിലുള്ള ചിത്രമാണെന്ന് ട്രെയ്‍ലര്‍ തോന്നിപ്പിക്കാമെങ്കിലും ചിത്രം സറ്റയര്‍ അല്ലെന്നാണ് സംവിധായകന്‍ പറഞ്ഞിരിക്കുന്നത്.

ആര്‍ജെ ബാലാജിക്കൊപ്പം എന്‍ ജെ ശരവണന്‍ കൂടി ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഉര്‍വ്വശി, സ്‍മൃതി വെങ്കട്ട്, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആണ്.

Follow Us:
Download App:
  • android
  • ios