ഭിന്ന ശേഷിക്കാരായ ഒരു കൂട്ടം കലാകാരൻ അഭിനേതാക്കളാകുന്ന ചിത്രമാണ് മൗനാക്ഷരങ്ങള്‍. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ദേവദാസ് കല്ലുരുട്ടി കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നു.  രമിത വടകര, ശ്രീലക്ഷ്‍മി  തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളാകുന്നത്. പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന നിശബ്‍ദ സഹോദരങ്ങളുടെ കഴിവുകള്‍ സമൂഹത്തിന് ബോധ്യപ്പെടുത്തുകയും വ്യത്യസ്‍തമായ കഥയിലൂടെ വ്യക്തമായ സന്ദേശം പ്രചരിപ്പിക്കുകയുമാണ് സിനിമയുടെ ലക്ഷ്യമെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. ബധിരര്‍ മാത്രം അഭിനയിക്കുന്ന ലോകത്തിലെ ആദ്യ ചലച്ചിത്രമാണിതെന്നും അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.