കുട്ടികളുടെ കഥയുമായി ഒരു സിനിമ വരുന്നൂ. കവിയൂര്‍ പൊന്നമ്മയും മുത്തശ്ശിക്കൊരു മുത്ത് എന്ന സിനിമയില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നു.

അനില്‍ കാരക്കുളം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍  പുറത്തുവിട്ടു. 18നാണ് ചിത്രം റിലീസ് ചെയ്യുന്നത്. വത്സല മേനോൻ, ശിവജി ഗുരുവായൂര്‍, ഹരീഷ് പേങ്ങല്‍, ചെമ്പില്‍ അശോകൻ എന്നിവരും ചിത്രത്തിലുണ്ട്. കൊടകര സരസ്വതി വിദ്യാനികേതന്‍ സ്‍കൂളില്‍ ആണ് മുത്തശ്ശിക്കൊരു മുത്ത് എന്ന സിനിമ ചിത്രീകരിച്ചിരിക്കുന്നത്. സുരേഷ് ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. സൂര്യനാരായണനാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.