രാജീവ് രവിയുടെ സംവിധാനത്തില്‍ നിവിൻ പോളി നായകനാകുന്ന സിനിമയാണ് തുറമുഖം.

മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തുറമുഖം. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവിൻ പോളിയാണ് നായകൻ. സിനിമയുടെ ഫോട്ടോകള്‍ നേരത്തെ തന്നെ ഷെയര്‍ ചെയ്‍തിരുന്നു. ഇപോഴിതാ സിനിമയുടെ ടീസറും പുറത്തുവിട്ടിരിക്കുന്നു.

YouTube video player

മട്ടാഞ്ചേരിയിലെ തൊഴിലാളി വിപ്ലവമാണ് സിനിമയുടെ പ്രമേയമെന്ന് ടീസര്‍ സൂചന നല്‍കുന്നു. അമ്പരിപ്പിക്കുന്ന പ്രകടനമാണ് സിനിമയില്‍ നിവിൻ പോളിയുടേതെന്ന് ടീസറില്‍ നിന്ന് വ്യക്തമാകുന്നു. വിപ്ലവാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് തുറമുഖം സിനിമ. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണിത്.

വിഖ്യാതമായ റോട്ടര്‍ഡാം ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലില്‍ സിനിമയുടെ വേള്‍ഡ് പ്രിമിയര്‍ നടന്നിരുന്നു. ബിഗ് സ്‌ക്രീന്‍ മത്സരവിഭാഗത്തിലാണ് തുറമുഖം പ്രദര്‍ശിപ്പിച്ചത്. 

 ആയിരത്തി തൊള്ളായിരത്തി അന്‍പതുകളില്‍ കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ സമ്പ്രദായത്തിനെതിരെ നടന്ന തൊഴിലാളി മുന്നേറ്റമാണ് സിനിമയുടെ പശ്ചാത്തലം. കെ എം ചിദംബരം രചിച്ച നാടകത്തിന് തിരക്കഥാരൂപം സൃഷ്ടിച്ചത് മകന്‍ ഗോപന്‍ ചിദംബരമാണ്. നിവിന്‍ പോളിക്കൊപ്പം നിമിഷ സജയന്‍, , ജോജു ജോര്‍ജ്, , അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിംഗ് ബി അജിത്‍കുമാമാര്‍. പ്രൊഡക്ഷന്‍ ഡിസൈനര്‍ ഗോകുല്‍ ദാസ്. തെക്കേപ്പാട്ട് ഫിലിംസിന്‍റെ ബാനറില്‍ സുകുമാര്‍ തെക്കേപ്പാട്ട് നിര്‍മ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ് 'തുറമുഖം'. വാര്‍ത്താ പ്രചരണം എ എസ് ദിനേശ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona