ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജെയിംസ് ബോണ്ട് പരമ്പരയിലെ നോ ടൈം ടു ഡൈ. ചിത്രത്തിലെ വില്ലനെ പരിചയപ്പെടുത്തി പുതിയ വീഡിയോ സിനിമയുടെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഓസ്‍കര്‍ ജേതാവ് റാമി മാലിക് ആണ് ചിത്രത്തില്‍ വില്ലനായി അഭിനയിക്കുന്നത്. സഫിൻ എന്നാണ് ചിത്രത്തില്‍ കഥാപാത്രത്തിന്റെ പേര്. ഡാനിയല്‍ ക്രേഗ് അവസാനമായി ജെയിംസ് ബോണ്ട് ആകുന്നുവെന്ന പ്രത്യേതകയുള്ള ചിത്രമാണ് നോ ടൈം ടു ഡൈ.  ചിത്രത്തിന്റെ പ്രമേയം സംബന്ധിച്ച് ചില സൂചനകളും നേരത്തെ പുറത്തുവിട്ടിരുന്നു. സര്‍വീസില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ജെയിംസ് ബോണ്ടിനെയല്ല ചിത്രത്തില്‍ ആദ്യം കാണുകയെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിലുണ്ടാകും.