Asianet News MalayalamAsianet News Malayalam

ബോളിവുഡില്‍ കസറി പ്രിയാ വാര്യര്‍, ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്ത്

പ്രിയാ വാര്യര്‍ നായികയാകുന്ന ഹിന്ദി ചിത്രത്തിന്റെ ടീസര്‍.

Official trailer Sridevi bungalow
Author
Mumbai, First Published Sep 24, 2020, 3:00 PM IST

പ്രിയാ വാര്യര്‍ നായികയായ ബോളിവുഡ് ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. ചിത്രത്തിന്റെ ട്രെയിലര്‍  ശ്രീദേവി ബംഗ്ലാവിന്റെ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

മലയാളിയായ പ്രശാന്ത് മാമ്പുള്ളിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മികച്ച പ്രതികരണമാണ് ട്രെയിലറിന് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. സസ്‍പെൻസ് ത്രില്ലറായിട്ടാണ് ചിത്രം എത്തുക.  അര്‍ബാസ് ഖാൻ, അസീം അലിഖാൻ, പ്രിയാൻഷു ചാറ്റര്‍ജി, മുകേഷ് റിഷി തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ ഉണ്ട്. അന്തരിച്ച നടി ശ്രീദേവിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ് ചിത്രമെന്ന തരത്തില്‍ നേരത്തെ ചര്‍ച്ചയുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios