ജോജു ജോര്‍ജ് നായകനാകുന്ന പുതിയ സിനിമ ഒരു താത്വിക അവലോകനത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടു. ചിത്രം ഒരു മുഴുനീള ആക്ഷേപഹാസ്യം ആയിരിക്കും എന്ന് ഉറപ്പ് നല്‍കുന്നതാണ് ടീസര്‍. ജോജു ഉള്‍പ്പടെയുള്ളവര്‍ ടീസര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഷമ്മി തിലകന്‍ ആരു കാണാതെ ജോത്സ്യനെ കാണാന്‍ വരുന്നിടത്താണ് ടീസര്‍ തുടങ്ങുന്നത്. തുടര്‍ന്ന് അയ്യപ്പനെ പറ്റിയും ടീസറില്‍ പരാമര്‍ശിക്കുന്നുണ്ട്.

അഖില്‍ മാരാര്‍ തിരക്കഥ യെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. സലിം കുമാര്‍, മേജര്‍ രവി, ശ്രീജിത്ത് രവി, ബാലാജി ശര്‍മ്മ, ജയകൃഷ്ണന്‍, മാമുക്കോയ, പ്രശാന്ത് അലക്‌സ്, സജി വെഞ്ഞാറമൂട്, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. യോഹാന്‍ ഫിലിംസിന്‍റെ ബാനറില്‍ ഡോ. ഗീവര്‍ഗീസ് യോഹന്നാന്‍ ആണ് നിര്‍മ്മാണം. മാക്സ് ലാബ് സിനിമ തീയേറ്ററുകളില്‍ എത്തിക്കും.