നെറ്റ്ഫ്ളിക്സിന്‍റെ തമിഴ് ആന്തോളജി ചിത്രം 'പാവ കഥൈകളു'ടെ ടീസര്‍ പുറത്തെത്തി. ഗൗതം വസുദേവ് മേനോന്‍, വെട്രി മാരന്‍, സുധ കൊങ്കര, വിഗ്നേഷ് ശിവന്‍ എന്നിവര്‍ ഒരുക്കുന്ന നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്നതാണ് പാവ കഥൈകള്‍. ഡിസംബര്‍ 18നാണ് റിലീസ്. സ്നേഹം, അഭിമാനം, മഹിമ എന്നിവ സങ്കീര്‍ണ്ണ ബന്ധങ്ങളെ എങ്ങനെ സ്വാധീനിക്കും എന്നതാണ് ചിത്രം പരിശോധിക്കുന്നതെന്ന് നെറ്റ്ഫ്ളിക്സ് അറിയിക്കുന്നു.

സുധ കൊങ്കര സംവിധാനം ചെയ്യുന്ന തങ്കം, വിഗ്നേഷ് ശിവന്‍റെ ലവ് പണ്ണ ഉട്രനും, വെട്രി മാരന്‍റെ ഊര്‍ ഇരവ്, ഗൗതം വസുദേവ് മേനോന്‍റെ വാന്‍മകള്‍ എന്നിവയാണ് ആന്തോളജിയിലെ നാല് ചിത്രങ്ങള്‍. ആദിത്യ ഭാസ്കര്‍, അഞ്ജലി, ഭവാനി ശ്രീ, ഗൗതം വസുദേവ് മേനോന്‍, ഹരി, കാളിദാസ് ജയറാം, കല്‍ക്കി കേറ്റ്ലിന്‍, പദം കുമാര്‍, പ്രകാശ് രാജ്, സായ് പല്ലവി, ശന്തനു ഭാഗ്യരാജ്, സിമ്രാന്‍ തുടങ്ങി വലിയ താരനിരയും ഈ നാല് ചിത്രങ്ങളിലായി അണിനിരക്കുന്നുണ്ട്. ആര്‍എസ്‍വിപി മൂവീസും ഫ്ളൈയിംഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റും ചേര്‍ന്നാണ് നിര്‍മ്മാണം.