അനൽ അരശ് ആണ് ചിത്രത്തിന്‍റെ സംവിധാനം

തെന്നിന്ത്യൻ സൂപ്പർ താരം വിജയ് സേതുപതിയുടെ മകൻ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്ന ചിത്രം ഫീനിക്സിന്റെ ട്രെയ്ലർ ചെന്നൈയിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ റിലീസ് ചെയ്തു. വിജയ് സേതുപതി ഉൾപ്പെടെയുള്ള ക്ഷണിക്കപ്പെട്ട താരങ്ങളും സാങ്കേതിക പ്രവർത്തകരും ചടങ്ങിൽ മുഖ്യാതിഥികളായെത്തി. ചിത്രം ജൂലൈ നാലിന് തിയറ്ററുകളിലേക്കെത്തും. എ കെ ബ്രെവ്മാൻ പിക്ചേഴ്സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

പ്രശസ്ത ആക്ഷൻ കൊറിയോഗ്രാഫർ അനൽ അരശ് ആണ് ചിത്രത്തിന്റെ സംവിധാനം. വരലക്ഷ്മി, സമ്പത്ത്, ദേവദർശിനി, മുത്തുകുമാർ, ദിലീപൻ, അജയ് ഘോഷ്, ഹരീഷ് ഉത്തമൻ, മൂണർ രമേശ്, അഭിനക്ഷത്ര, വർഷ, നവീൻ, ഋഷി, നന്ദ ശരവണൻ, മുരുകദാസ്, വിഘ്‌നേഷ്, ശ്രീജിത്ത് രവി, ആടുകളം നരേൻ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

സൂര്യ സേതുപതിയുടെ ആദ്യ നായക വേഷമാണെങ്കിലും ഇതിനു മുന്നേ നാനും റൗഡി താൻ, സിന്ധുബാദ് തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം മുമ്പ് അഭിനയിച്ചിട്ടുണ്ട്. ഫീനിക്സിൽ, പാരമ്പര്യത്തിനപ്പുറം തന്റേതായ അഭിനയത്തിലൂടെ സിനിമാ രംഗത്ത് മികച്ച ഒരു നടനായി മുന്നേറാൻ ലക്ഷ്യമിട്ട് ആദ്യമായി ഒരു നായക കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സൂര്യ സേതുപതി. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. മികച്ച സാങ്കേതിക വിദഗ്ദ്ധരാണ് ഫിനിക്സിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. ഛായാഗ്രഹണം : വേൽരാജ്, എഡിറ്റിങ് : പ്രവീൺ.കെ.എൽ, ആക്ഷൻ: അനൽ അരശ്, ആർട്ട് : മദൻ, കൊറിയോഗ്രാഫർ : ബാബ ഭാസ്കർ, മേക്കപ്പ് : രംഗസ്വാമി, മേക്കപ്പ് : ബാഷ, പി ആർ ഓ : പ്രതീഷ് ശേഖർ.

Phoenix - Official Trailer | ‘ANL’ Arasu Master | Surya | Varalakshmi | Sampath | Devadharshini