ഞ്ച് പ്രമുഖ സംവിധായകര്‍ ഒരുമിക്കുന്ന തമിഴ് ചലച്ചിത്രം 'പുത്തം പുതു കാലൈ'യുടെ ട്രെയിലർ എത്തി. ഗൗതം മേനോൻ, സുഹാസിനി മണിരത്നം, രാജീവ് മേനോൻ, കാർത്തിക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവർ ഒരുക്കുന്ന ചിത്രം ആമസോൺ പ്രൈമിൽ ഒക്ടോബർ 16ന് റിലീസ് ചെയ്യും. പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കുന്നതാണ് ട്രെയിലർ.

'ഇളമൈ ഇതോ ഇതോ' എന്ന് പേരിട്ടിരിക്കുന്ന സുധ കൊങ്കരയുടെ ചിത്രത്തില്‍ ജയറാം, കാളിദാസ് ജയറാം, ഉര്‍വ്വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് അഭിനയിക്കുന്നത്.

ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'അവരും നാനും/അവളും നാനും' എന്നാണ്. എം എസ് ഭാസ്കറും റിതു വര്‍മ്മയുമാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'കോഫി എനിവണ്‍?' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്ന സുഹാസിനി മണി രത്നം ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുമുണ്ട്. അനു ഹസനും ശ്രുതി ഹാസനും ഈ ചിത്രത്തിൽ വേഷമിടുന്നു.

രാജീവ് മേനോൻ സംവിധാനം ചെയ്തിരിക്കുന്ന ‘റീയൂണിയൻ’ എന്ന ഹ്രസ്വചിത്രത്തിൽ ആൻഡ്രിയയും ലീല സാംസണും പ്രധാന കഥാപാത്രങ്ങളാകുന്നു. ആന്‍ഡ്രിയ ജെറമിയ, ലീല സാംസണ്‍, സിഖില്‍ ഗുരുചരണ്‍ എന്നിവരാണ് അഭിനയിക്കുന്നത്. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'മിറാക്കിള്‍' എന്നാണ്. ബോബി സിംഹയും മുത്തു കുമാറുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.