തീയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരേ സമയം ചിത്രം റിലീസാകും എന്നാണ് വിവരം.

മുംബൈ: സൽമാൻ ഖാൻ നായകനായ 'രാധേ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പൊലീസ് ആക്ഷന്‍ പടമായി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രഭുദേവയാണ്. ദബാംഗ് 3ക്ക് ശേഷം സല്‍മാന്‍ പ്രഭുദേവ ജോഡി ഒന്നിക്കുന്ന ചിത്രമാണ് 'രാധേ'. ചിത്രത്തിൽ രൺദീപ് ഹൂഡ, ദിഷ പടാനി, ജാക്കി ഷ്റോഫ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. മെയ് 13നാണ് ചിത്രം റിലീസാകുന്നത്. 

YouTube video player

തീയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലും ഒരേ സമയം ചിത്രം റിലീസാകും എന്നാണ് വിവരം. സല്‍മാന്‍ ഖാന്‍ പ്രോഡക്ഷനും, റീല്‍ ലൈഫ് പ്രൈ ലിമിറ്റഡും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജിദ് വാജിദ്, ദേവി ശ്രീ പ്രസാദ്, ഹിമേഷ് രെഷാമീയ എന്നിവരാണ് ചിത്രത്തില്‍ സംഗീതം നല്‍കുന്നത്.

'മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി'