എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രം

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥനായ രവീന്ദ്രന്റെ രസകരമായ കഥയുമായി എത്തുന്ന ചിത്രമാണ് രവീന്ദ്രാ നീ എവിടെ?. അനൂപ് മേനോന്‍ ആണ് ചിത്രത്തില്‍ രവീന്ദ്രന്‍ ആയി എത്തുന്നത്. ഷീലു എബ്രഹാം ആണ് നായിക. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 1.10 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‍ലര്‍ ചിത്രം രസകരമായ ഒന്നായിരിക്കുമെന്ന പ്രതീക്ഷ പകരുന്നുണ്ട്. ഈ മാസം ചിത്രം തിയറ്ററുകളില്‍ എത്തും. മനോജ് പാലോടനാണ് സംവിധാനം.

അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം അവതരിപ്പിച്ച് എബ്രഹാം മാത്യു നിർമ്മിക്കുന്ന ചിത്രമാണിത്. തിരക്കഥ എഴുതിയിരിക്കുന്നത് നിരവധി ഹിറ്റ്‌ കോമഡി ചിത്രങ്ങൾക്ക് തിരക്കഥ എഴുതിയ കൃഷ്ണ പൂജപ്പുരയാണ്. ബി കെ ഹരിനാരായണന്‍റെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് കേരള സംഗീത നാടക അക്കാഡമി അവാർഡ് ജേതാവ്കൂടിയായ പ്രകാശ് ഉള്ളേരിയാണ്. ഹരിഹരൻ, ശങ്കർ മഹാദേവൻ എന്നിവരാണ് ചിത്രത്തിൽ പാടിയിരിക്കുന്നത്. അസീസ് നെടുമങ്ങാട്, സിദ്ദിഖ്, സെന്തിൽ കൃഷ്ണ, സജിൻ ചെറുകയിൽ, സുരേഷ് കൃഷ്ണ, മേജർ രവി, ഷീലു എബ്രഹാം, അപർണതി, എൻ പി നിസ, ഇതൾ മനോജ്‌ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു.

ഛായാഗ്രഹണം മഹാദേവൻ തമ്പി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അമീർ കൊച്ചിൻ, എഡിറ്റർ സിയാൻ ശ്രീകാന്ത്, സൗണ്ട് ഡിസൈൻ അജിത് എ ജോർജ്, ലൈൻ പ്രൊഡ്യൂസർ ടി എം റഫീക്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രജീഷ് പ്രഭാസൻ, കലാസംവിധാനം അജയ് ജി അമ്പലത്തറ, മേക്കപ്പ് ഷാജി പുൽപ്പള്ളി, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, അസോസിയേറ്റ് ഡയറക്ട്ടേഴ്‌സ് ഗ്രാഷ് പി ജി, സുഹൈൽ, വിഎഫ്എക്സ് റോബിൻ അലക്സ്, സ്റ്റിൽസ് ദേവരാജ് ദേവൻ, പബ്ലിസിറ്റി ഡിസൈൻസ് മാജിക് മൊമൻ്റ്സ്.

Raveendra Nee Evide? |Official Teaser |Anoop Menon |Sheelu Abraham |Dhyan Sreenivasan |Manoj Palodan