മഹേഷ് ഭട്ട് സംവിധാനം ചെയ്‍ത് ആലിയ ഭട്ട് പ്രധാന കഥാപാത്രമായി എത്തുന്ന സഡക്ക് 2ന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ട്രെയിലറിന് വലിയ വിമര്‍ശനമാണ് ആരാധകരില്‍ നിന്ന് കിട്ടുന്നത്.

സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് മഹേഷ് ഭട്ടിനെതിരെ ആരോപണവുമുണ്ടായിരുന്നു. മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് എതിരെ ഡിസ്‍ലൈക്ക് ക്യാംപെയ്‍നും നടക്കുന്നുണ്ട്. ആറായിരം ലൈക്ക് ലഭിച്ചപ്പോള്‍ 23000ല്‍ അധികം ഡിസ്‍ലൈക്ക് കിട്ടിയിരിക്കുന്നത്.  സഞ്‍ജയ് ദത്ത് ആണ് ചിത്രത്തില്‍ നായകൻ. ഒരു റൊമാന്റിക് ത്രില്ലറാണ് ചിത്രം.  സഞ്‍ജയ് ദത്തും പൂജ ഭട്ടും ഒന്നിച്ച ഹിറ്റ് ചിത്രമായ സഡക്കിന്റെ രണ്ടാം ഭാഗമാണ് ഇത്.