ചൈനീസ് വംശജനായ 'ഷാങ് ചീ' എന്ന സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നത് കനേഡിയന്‍ ചൈനീസ് നടനായ സിമൂ ലീയുവാണ്. 

മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിലെ ആദ്യത്തെ ഏഷ്യന്‍ സൂപ്പര്‍ ഹീറോ പടത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തെത്തി. ഷാങ് ചീ അന്‍റ് ദ ലെജന്‍റ് ഓഫ് ദ ടെന്‍ റിംഗ്സ് ട്രെയിലറാണ് ചൊവ്വാഴ്ച ഇറങ്ങിയത്. ചൈനീസ് വംശജനായ 'ഷാങ് ചീ' എന്ന സൂപ്പര്‍ ഹീറോയെ അവതരിപ്പിക്കുന്നത് കനേഡിയന്‍ ചൈനീസ് നടനായ സിമൂ ലീയുവാണ്. ലീയുവിന്‍റെ ജന്മദിനത്തിലാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്കും ട്രെയ്‍ലറും പുറത്തുവിട്ടത്.

YouTube video player

ക്രൈസി റിച്ച് ഏഷ്യന്‍സ് പോലുള്ള ചിത്രങ്ങളിലൂടെ പ്രശസ്തനായ താരമാണ് ലീയു. 2021 സെപ്തംബര്‍ 3നായിരിക്കും ചിത്രം തീയറ്ററുകളില്‍ എത്തുക. ഡെസ്റ്റില്‍ ഡാനിയല്‍ ക്രിട്ടനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്ത്യയില്‍ ഏഴു പ്രദേശിക ഭാഷകളില്‍ ചിത്രം ഇറങ്ങുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.