പതിനെട്ട് സെക്കന്‍ഡ് മാത്രമുള്ള ടീസർ  സംഘർഷഭരിതമായ ഒട്ടേറെ മുഹൂർത്തങ്ങളും കരുത്തുള്ള കഥാപാത്രങ്ങളും നിറഞ്ഞതാണ്

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചതുരം സിനിമയുടെ ടീസർ ശ്രദ്ധനേടുന്നു. പതിവുരീതികൾ പിന്തുടരാതെ പതിനെട്ട് സെക്കന്‍ഡ് മാത്രമുള്ള ടീസർ സംഘർഷഭരിതമായ ഒട്ടേറെ മുഹൂർത്തങ്ങളും കരുത്തുള്ള കഥാപാത്രങ്ങളും നിറഞ്ഞതാണ്.

YouTube video player

സ്വാസിക വിജയ്, റോഷൻ മാത്യു, അലൻസിയർ, ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ. 2019–ലെ സാഹിത്യ അക്കാദമി അവാർഡ് ജേതാവ് വിനോയ് തോമസും സിദ്ധാർത്ഥ് ഭരതനും ചേർന്ന് രചന നിർവഹിച്ചിരിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റർടെയ്ൻമെന്റ്‌സും യെല്ലോ ബേർഡ് പ്രൊഡക്‌ഷനും ചേർന്നാണ് നിർമിക്കുന്നത്. മികച്ച പ്രതികരണമാണ് ടീസറിന് ലഭിക്കുന്നത്.