സൂര്യ നായകനാകുന്ന പുതിയ സിനിമയാണ് സൂരറൈ പൊട്രു. ഇന്ത്യൻ ആര്‍മിയിലെ മുൻ ക്യാപ്റ്റനും എഴുത്തുകാരനും എയര്‍ ഡെക്കാണ്‍ സ്ഥാപകനുമായ ജി ആര്‍ ഗോപിനാഥിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ദീപാവലി പ്രമാണിച്ച് നവംബർ 12- നു ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസാവും. തമിഴ്, തെലുങ്ക് എന്നീ ഭാഷകൾ കൂടാതെ മലയാളത്തിലും കന്നടത്തിലും ചിത്രം പ്രൈമിലൂടെ ഡബ്ബ് ചെയ്ത്  റിലീസ് ചെയ്യുന്നുണ്ട്.

ചിത്രത്തിന്റെ മലയാളം ടീസർ ഇപ്പോൾ പുറത്തെത്തിയിരിക്കുകയാണ്. നടൻ നരേനാണ് സൂര്യക്ക് മലയാളത്തിൽ ശബ്ദം നൽകിയത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന 'സൂരറൈ പൊട്രു'വിൽ അപർണ ബാലമുരളിയാണ് നായിക. ഉർവശിയും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മോഹൻ ബാബു , പരേഷ് റാവൽ എന്നിവരാണ് മറ്റു താരങ്ങൾ.