കൊച്ചി: സുരാജ് വെഞ്ഞാറമ്മൂടും സൗബിന്‍ ഷാഹിറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വികൃതി'യിലെ രണ്ടാമത്തെ ടീസര്‍ പുറത്തിറങ്ങി. നാളെയാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. 

എസി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പുതുമുഖം വിന്‍സിയാണ് നായിക. തിരക്കഥ അജീഷ് പി തോമസ്. ഛായാഗ്രഹണം ആല്‍ബി. കട്ട് 2 ക്രിയേറ്റ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എ ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. വിതരണം സെഞ്ചുറി റിലീസ്.