നിമിഷ സജയന്‍ സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനായി എത്തുന്ന ചിത്രം 'സ്റ്റാന്‍ഡ് അപ്പി'ന്റെ ട്രെയ്‌ലര്‍ പുറത്തെത്തി. മികച്ച ചിത്രത്തിനും സംവിധാനത്തിനുമുള്ള സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ 'മാന്‍ഹോളി'ന് ശേഷം വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അര്‍ജുന്‍ അശോകന്‍, പുതുമുഖതാരം വെങ്കിടേശ്, സീമ, നിസ്താര്‍ അഹമ്മദ്, സജിത മഠത്തില്‍, ജോളി ചിറയത്ത്, രാജേഷ് ശര്‍മ്മ, സുനില്‍ സുഖദ, ജുനൈസ്, ദിവ്യ ഗോപിനാഥ് എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ബി ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മാണം. ഉമേഷ് ഓമനക്കുട്ടന്റേതാണ് തിരക്കഥ. ഛായാഗ്രഹണം ടോബിന്‍ തോമസ്. ശബ്ദ സംവിധാനം രംഗനാഥ് രവി. സംഗീതം വര്‍ക്കി. എഡിറ്റിംഗ് ക്രിസ്റ്റി സെബാസ്റ്റിയന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വിുനു വര്‍ഗീസ്. ആര്‍ഡി ഇല്യൂമിനേഷന്‍സ് റിലീസ് ആണ് വിതരണം.