ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകരുടെ ഇഷ്‍ട ചിത്രമാണ് ടെര്‍മിനേറ്റര്‍ പരമ്പര. ടെര്‍മിനേറ്റര്‍: ഡാര്‍ക് ഫേറ്റ് എന്ന ചിത്രമാണ് ഇനി എത്താനുള്ളത്. ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ടിം മില്ലെർ ആണ് പുതിയ സിനിമ ഒരുക്കുന്നത്.  താൻ കാണാൻ ആഗ്രഹിക്കുന്ന ടെര്‍മിനേറ്റര്‍ ഇതാണെന്നാണ് അർണോൾഡ് ഷ്വാർസ്നെഗര്‍ നേരത്തെ പറഞ്ഞിരുന്നത്.

ഡാര്‍ക് ഫേറ്റിലെപോലെയുള്ള ആക്ഷനും വൈകാരികരംഗങ്ങളും രണ്ടാം സിനിമയിലൊഴികെ ഞാൻ കണ്ടിട്ടില്ല. ടെര്‍മിനേറ്റര്‍ സിനിമകളുടെ മികച്ച കാലഘട്ടത്തിലേക്കുള്ള തിരിച്ചുപോക്കായിരിക്കും ഡാര്‍ക് ഫേറ്റെന്നും അർണോൾഡ് ഷ്വാർസ്നെഗര്‍ പറയുന്നു.

ടെര്‍മിനേറ്റര്‍ ആദ്യം പ്രദര്‍ശനത്തിന് എത്തിയത് 1984ലായിരുന്നു. ജെയിംസ് കാമറൂണായിരുന്നു സംവിധാനം ചെയ്‍തത്.  അർണോൾഡ് ഷ്വാർസ്നെഗര്‍ പുതിയ ചിത്രത്തിൽ അതിഥിവേഷത്തില്‍ എത്തുന്നു. സാറാ കോണറായി അഭിനയിച്ച ലിന്‍ഡാ ഹാമില്‍ടണ്‍ ചിത്രത്തിലുണ്ടാകും.  മക്കെൻസി ഡേവിസ്, ഗബ്രിയൽ ലുന, നതാലിയ എന്നിവരും വേഷമിടുന്നു.