ടിക്ടോക്കില്‍ ശ്രദ്ധേയരായവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയാണ് തല്ലുംപിടി. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

ഫുക്രു ഉള്‍പ്പടെ പതിനഞ്ചോളം ടിക്ടോക്ക് താരങ്ങളാണ് സിനിമയില്‍ അഭിനയിക്കുന്നത്. പ്രജിൻ പ്രതാപ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷിനൂബ് ആണ് ഛായാഗ്രഹണം. സംഗീതം സുമേഷ് പരമേശ്വരൻ. ഗാനരചന അജീഷ് ദാസൻ, സന്തോഷ് വർമ്മ എന്നിവർ നിർവഹിക്കുന്നു.