മാര്‍വല്‍ പുറത്തിറക്കിയ ഫെന്‍റാസ്റ്റിക് ഫോര്‍: ഫസ്റ്റ് സ്റ്റെപ്‌സിന്റെ ട്രെയിലറില്‍ പ്രധാന കഥാപാത്രങ്ങളെല്ലാം പ്രത്യക്ഷപ്പെടുന്നു. ജൂലൈ 25ന് റിലീസ് ചെയ്യുന്ന ഈ ചിത്രം ഡിസ്നി ഏറ്റെടുത്തതിന് ശേഷം എംസിയുവില്‍ ഫെന്‍റാസ്റ്റിക് ഫോറിനെ അവതരിപ്പിക്കുന്ന ആദ്യ ചിത്രമാണ്.
ഹോളിവുഡ്: ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്‌സിന്റെ ആദ്യ മുഴുനീള ട്രെയിലർ മാർവൽ പുറത്തിറക്കി. ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള ഈ ക്ലിപ്പില്‍ ചിത്രത്തിലെ ഏതാണ്ട് മുഴുവന്‍ പ്രധാന കാസ്റ്റും പ്രത്യേക്ഷപ്പെടുന്നുണ്ട്. ജൂലൈ 25 ന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ഈ ചിത്രം, ഡിസ്നി 20ത്ത് സെഞ്ച്വറി ഫോക്സിന്‍റെ എക്സ്-മെൻ ഉൾപ്പെടെയുള്ള റൈറ്റുകള്‍ ഏറ്റെടുത്തതിനുശേഷം മാർവൽ സിനിമാറ്റിക് യൂണിവേഴ്‌സിന്‍റെ (എംസിയു) ഭാഗമായി ഫെന്‍റാസ്റ്റിക്ക് ഫോറിനെ അവതരിപ്പിക്കുന്ന ആദ്യത്തെ ചിത്രമാണ്.
എംസിയുവിലെ സീരിസ് വാണ്ടവിഷന്‍ സംവിധാനം ചെയ്ത മാറ്റ് ഷാക്മാനാണ് ദി ഫന്റാസ്റ്റിക് ഫോർ: ഫസ്റ്റ് സ്റ്റെപ്‌സിന്‍റെ സംവിധാനം നിര്‍വഹിക്കുന്നത്. ജെസ് ഹാൾ ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ജൂലിയ ഗാർണറുടെ സിൽവർ സർഫർ ട്രെയിലറില്‍ പ്രധാന എതിരാളിയായി എത്തുന്നുണ്ട്. പെഡ്രോ പാസ്കലാണ് പ്രധാന നായകനായ റീഡ് റിച്ചാർഡ്സ് അഥവാ മിസ്റ്റർ ഫന്റാസ്റ്റികിനെ അവതരിപ്പിക്കുന്നത്. വനേസ കിര്‍ബിയാണ് സൂസന്‍ സ്ട്രോം അഥവ ഇന്‍വിസിബിള്‍ വുമണിനെ അവതരിപ്പിക്കുന്നത്.
എന്നിവരെ കൂടാതെ, ജോണി സ്റ്റോം/ഹ്യൂമൻ ടോർച്ച് ആയി ജോസഫ് ക്വിൻ, ഗാലക്റ്റസ് ആയി റാൽഫ് ഇനെസൺ, ബെൻ ഗ്രിം/ദി തിംഗ് ആയി എബോൺ മോസ്-ബച്രാച്ച്, പോൾ വാൾട്ടർ ഹൗസർ, നതാഷ ലിയോൺ, ജോൺ മാൽക്കോവിച്ച് എന്നിവരാണ് പ്രധാന അഭിനേതാക്കൾ.
ഭൂമിക്ക് വെല്ലുവിളിയായി എത്തുന്ന പുതിയ ശക്തികളെ നേരിടാന്‍ ഒരുങ്ങുന്ന ഫെന്‍റാസ്റ്റിക് ഫോറിന്‍റെ കഥയാണ് ചിത്രം പറയുന്നത് എന്ന് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ചിത്രത്തിലെ യഥാര്‍ത്ഥ വില്ലനെ കാണിക്കുന്നില്ല.
ഫെന്‍റാസ്റ്റിക് ഫോര്‍ എംസിയുവില്‍ എത്തുന്നു എന്ന സൂചന നേരത്തെ ഇറങ്ങിയ ചില മാര്‍വല്‍ ചിത്രങ്ങളിലൂടെ സൂചന നല്‍കിയിരുന്നു. മൾട്ടിവേഴ്‌സ് ഓഫ് മാഡ്‌നെസിലെ ഡോക്ടർ സ്ട്രേഞ്ചിൽ മിസ്റ്റർ ഫന്റാസ്റ്റിക് ആയി ജോൺ ക്രാസിൻസ്‌കി ക്യാമിയോ വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

അത് പോലെ തന്നെ ഡെഡ്‌പൂൾ & വോൾവറിനിലെ ഹ്യൂമൻ ടോർച്ച് എന്ന കഥാപാത്രത്തെ ക്രിസ് ഇവാൻസ് വീണ്ടും അവതരിപ്പിക്കുകയും ചെയ്‌തിരുന്നു. ഇതോടെ ഫെന്‍റാസ്റ്റിക് ഫോര്‍ മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമാകും എന്നത് ഉറപ്പായിരുന്നു. എംസിയുവിലെ ഇതിഹാസ കഥാപാത്രമായ ക്യാപ്റ്റൻ അമേരിക്ക വേഷത്തിലൂടെ ശ്രദ്ധേയനാകും മുന്‍പ് ക്രിസ് ഇവാന്‍സ് ഫന്റാസ്റ്റിക് ഫോർ: റൈസ് ഓഫ് ദി സിൽവർ സർഫർ (2007) എന്ന ചിത്രത്തില്‍ ഹ്യൂമന്‍ ടോര്‍ച്ചായി സൂപ്പര്‍ഹീറോ വേഷം ചെയ്തിരുന്നു.
വെറുതെയിരുന്ന ഹൃത്വിക് റോഷൻ അമേരിക്കയില്‍ ട്രെന്‍റിംഗായി: സംഭവം ഇങ്ങനെ !
സ്പൈഡർമാനായി ടോം ഹോളണ്ട് തിരിച്ചുവരവ്; പുതിയ പടത്തിന്‍റെ പേര് പ്രഖ്യാപിച്ചു
