എം എ നിഷാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'തെളിവി'ന്റെ ഒഫിഷ്യല്‍ ട്രെയ്‌ലര്‍ പുറത്തെത്തി. ലാല്‍, ആശ ശരത്ത്, രണ്‍ജി പണിക്കര്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ചിത്രത്തിന്റെ സസ്‌പെന്‍സ് ത്രില്ലര്‍ സ്വഭാവം വെളിവാക്കുന്നതാണ് പുറത്തെത്തിയ 1.47 മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്‌ലര്‍. മോഹന്‍ലാല്‍ ആണ് ഫേസ്ബുക്ക് പേജിലൂടെ ട്രെയ്‌ലര്‍ പുറത്തിറക്കിയത്. 

നെടുമുടി വേണു, ജോയ് മാത്യു, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, സുനില്‍ സുഗത, സിജോയ് വര്‍ഗീസ്, അനില്‍ നെടുമങ്ങാട്, തെസ്‌നി ഖാന്‍, മീര നായര്‍, മാല പാര്‍വ്വതി, പോളി വില്‍സന്‍ തുടങ്ങി വന്‍ താരനിരയും അണിനിരക്കുന്നുണ്ട് ചിത്രത്തില്‍. ചെറിയാന്‍ കല്‍പ്പകവാടിയുടേതാണ് തിരക്കഥ. 

ഛായാഗ്രഹണം നിഖില്‍ എസ് പ്രവീണ്‍. എഡിറ്റിംഗ് ശ്രീകുമാര്‍ നായര്‍. സംഗീതം കല്ലറ ഗോപന്‍. പശ്ചാത്തലസംഗീതം എം ജയചന്ദ്രന്‍. ഇത്തിക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രേംകുമാര്‍ ആണ് നിര്‍മ്മാണം.